മധ്യപ്രദേശും ചത്തീസ്‌ ഗഡിലെ 70 മണ്ഡലങ്ങളും നാളെ പോളിംഗ് ബൂത്തിലേക്ക്

Advertisement

ഭോപാല്‍.മധ്യപ്രദേശും ചത്തീസ്‌ ഗഡിലെ 70മണ്ഡലങ്ങളും നാളെ പോളിംഗ് ബൂത്തിലേക്ക്.തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ. കോൺഗ്രസ്സും ബിജെപിയും തമ്മിൽ നേരിട്ട് ഏറ്റു മുട്ടുന്ന രണ്ടു സംസ്ഥാനങ്ങളിലും പോളിംഗിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോഴും കനത്ത പ്രതീക്ഷയിലാണ് ബിജെപി യും കോൺഗ്രസും.

മധ്യപ്രദേശ് നിയമസഭയിലെ 230 സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്.
20 സീറ്റുകളിലേക്ക് നേരത്തെ പോളിംഗ് പൂർത്തിയായ ഛത്തീസ്ഗഡിൽ ബാക്കിയുള്ള 70 മണ്ഡലങ്ങളും നാളെ പോളിംഗ് ബൂത്തിൽ എത്തും.

വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിക്കും.

മധ്യപ്രദേശിലെ 5.6 കോടി വോട്ടർമാരും, ഛത്തീസ്ഗഡിലെ 1.63 കോടി വോട്ടർമാരുമാണ് നാളെ വിധിഎഴുതുക.

തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശും കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡും പരസ്പരം പിടിച്ചെടുക്കാനും നിലനിർത്താനുമുള്ള ശ്രമത്തിലാണ് ഇരു പാർട്ടികളും.
പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷ, ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ധ എന്നിവർ ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങിയപ്പോൾ, മല്ലികർജുൻ ഖർ ഗെ, രാഹുൽഗാന്ധി പ്രിയങ്ക ഗാന്ധി എന്നിവരാണ് കോൺഗ്രസിന്റെ പ്രചരണം നയിച്ചത്.

അയോധ്യ രാമക്ഷേത്രം ജാതി സംവരണം എന്നിവക്കൊപ്പം, വനിത ആദിവാസി ക്ഷേമ പദ്ധതികളും പ്രധാന പ്രചരണ വിഷയമായ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും തമ്മിൽ ഇഞ്ചോടിഞ്ചു മത്സരമാണ് ഇത്തവണ നടക്കുന്നത്.

Advertisement