വിവിധ അക്കൗണ്ടുകളിലേക്ക് തെറ്റായി കൈമാറിയ തുകയില്‍ നല്ലൊരു ശതമാനവും വീണ്ടെടുത്തതായി യൂകോ ബാങ്ക്

Advertisement

വിവിധ അക്കൗണ്ടുകളിലേക്ക് തെറ്റായി കൈമാറിയ തുകയില്‍ 80 ശതമാനവും വീണ്ടെടുത്തതായി പ്രമുഖ പൊതുമേഖല ബാങ്കായ യൂകോ ബാങ്ക്. നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഐഎംപിഎസിലൂടെയാണ് ചില ഇടപാടുകാരുടെ അക്കൗണ്ടുകളിലേക്ക് തുക തെറ്റായി ക്രെഡിറ്റ് ചെയ്യപ്പെട്ട സാഹചര്യമുണ്ടായത്. ഇത്തരത്തില്‍ കൈമാറിയ 820 കോടിയില്‍ 649 കോടി രൂപയും തിരിച്ചുപിടിച്ചതായാണ് യൂകോ ബാങ്ക് അറിയിച്ചത്.
പണം ലഭിച്ച അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തത് അടക്കമുള്ള നടപടികളിലൂടെയാണ് 79 ശതമാനം തുകയും വീണ്ടെടുത്തത്. എന്നാല്‍ ഇത്തരത്തില്‍ തുക തെറ്റായി കൈമാറാന്‍ കാരണം സാങ്കേതിക തകരാര്‍ മൂലമാണോ അതോ ഹാക്കിങ് സംഭവിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ബാങ്ക് തയ്യാറായിട്ടില്ല.