എൻ ശങ്കരയ്യയുടെ മൃതദേഹം സംസ്കരിച്ചു

Advertisement

ചെന്നൈ.അന്തരിച്ച മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എൻ ശങ്കരയ്യയുടെ മൃതദേഹം സംസ്കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യുത ശ്മശാനത്തിൽ ഒന്നരയോടെ സംസ്കാരം പൂർത്തിയായി.
ടി നഗറിലെ സി പി ഐ എം സംസ്ഥാന കമ്മറ്റി ഓഫീസിലെ പൊതുദർശനത്തിന്ന് ശേഷം രാവിലെ 11 മണിയോടെ വിപാല യാത്രയായാണ് ബസന്ത് നഗറിലേക്ക് മൃതദേഹം കൊണ്ടുപോയത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പി ബി അംഗം പ്രകാശ് കാരാട്ട്, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി, പി കെ ബിജു, ഡി എം കെ നേതാക്കളായ എൻ ആർ ഇളങ്കോ, എ രാജ, എംഡി എം കെ അധ്യക്ഷൻ വൈക്കോ തുടങ്ങി നിരവധി പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ബസന്ത് നഗറിലെ അനുശോചന യോഗത്തിന് ശേഷമായിരുന്നു സംസ്കാരം.

Advertisement