ന്യൂ ഡെൽഹി :
മധ്യപ്രദേശിലും ഛത്തിസ്ഗഢിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. മധ്യപ്രദേശിൽ 230 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. 252 വനിതകളടക്കം 2533 സ്ഥാനാർഥികളാണ് 230 മണ്ഡലങ്ങളിലേക്ക് ജനവിധി തേടുന്നത്. രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് പോളിംഗ്. ചില മണ്ഡലങ്ങളിൽ വൈകിട്ട് മൂന്ന് മണി വരെയും പോളിംഗ് ക്രമീകരിച്ചിട്ടുണ്ട്.
ഛത്തിസ്ഗഢിൽ രണ്ടാം ഘട്ടത്തിൽ എഴുപത് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് പോളിംഗ്. മാവോയിസ്റ്റ് ഭീഷണിയുള്ള 9 ബൂത്തുകളിൽ രാവിലെ ഏഴ് മുതൽ വൈകുന്നേരം 3 വരെയാണ് വോട്ടെടുപ്പ്. 958 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.