ഡോ. ബി.എൻ. ഗോസ്വാമി അന്തരിച്ചു

Advertisement

ചണ്ഡീഗഢ്: ലോകപ്രശസ്ത കലാ നിരൂപകനും ചരിത്രകാരനുമായ ഡോ.ബിജേന്ദ്ര നാഥ ഗോസ്വാമി (90) അന്തരിച്ചു.

പഞ്ചാബ്, ഹൈഡൽബർഗ്, പെൻസൽവാനിയ, കാലിഫോനിയ, ബെർക്ലി, സൂറിച് സർവകലാശാലകളി ൽ കലാ ചരിത്ര വിഭാഗം പ്രഫസറും അഹ്‌മദാബാദിലെ സാരഭായ് ഫൌണ്ടേഷൻ മുൻ വൈസ് ചെയർമാനുമായിരുന്നു.

26 ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

രാജ്യം പദ്മശ്രീ, പദ്മ വിഭൂഷൻ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്.

പരേതയായ പ്രഫ. കരുണ ഗോസ്വാമിയാണ് ഭാര്യ.

മക്കൾ: അപൂർവ, മാളവിക.