ലക്‌നൗവിൽ 12കാരിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; രണ്ട് പ്രതികൾ പിടിയിൽ

Advertisement

ഉത്തർപ്രദേശ്: ലക്‌നൗവിൽ 12 വയസ്സുകാരിയെ നാലുപേർ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നാല് പേർ തട്ടിക്കൊണ്ടുപോയ ശേഷം വനത്തിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഈസ്റ്റ് ആശിഷ് ശ്രീവാസ്തവ എഎൻഐയോട് പറഞ്ഞു.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ള രണ്ട് പ്രതികൾക്കായി തെരച്ചിൽ നടക്കുകയാണെന്നും ഉടൻ പിടിയിലാകുമെന്നും ഡിസിപി കൂട്ടിച്ചേർത്തു.