കേട്ടാല്‍ കൊതിക്കും, എഴുപതിന വാഗ്ദാനങ്ങളുമായി കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക

Advertisement

ഹൈദരാബാദ്.തെലങ്കാനയിൽ എഴുപതിന വാഗ്ദാനങ്ങളുമായി കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. നേരത്തെ പ്രഖ്യാപിച്ച ഏഴ് പദ്ധതികൾക്ക് പുറമെയാണ് 70 ക്ഷേമ വാഗ്ദാനങ്ങൾ കൂടി പത്രികയിൽ ഉൾപ്പെടുത്തിയത്. പിന്നാക്ക സംവരണം ജാതി സെൻസസിനു ശേഷം ഉയർത്തും. ഇന്ദിരാമ്മ ഗിഫ്റ്റ് പദ്ധതി പ്രകാരം ഹൈന്ദവ പെൺകുട്ടികളുടെ വിവാഹത്തിന് 10 ഗ്രാം സ്വർണവും 1 ലക്ഷം രൂപയും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുളള പെൺകുട്ടികൾക്ക് 1.60 ലക്ഷം രൂപയും ധനസഹായം നൽകും.
രണ്ടു ലക്ഷം രൂപയുടെ കാർഷിക വായ്‌പൾ എഴുതി തള്ളും. മൂന്നു ലക്ഷം രൂപവരെ കർഷകർക്ക് പലിശ രഹിത വായ്പ, കർഷകർക്ക് ഇടതടവില്ലാതെ സൗജന്യ വൈദ്യുതി, തെലങ്കാന സമരത്തിലെ രക്തസാക്ഷികളുടെ കുടുംബത്തിന് പ്രതിമാസം 25000 രൂപ പെൻഷനും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും. അംഗൻവാടി അധ്യാപകരുടെ വേതനം 18000 രൂപയാക്കി ഉയർത്തും. ഓട്ടോറിക്ഷ തൊഴിലാളികൾക്ക്‌ 12000 രൂപ പ്രതിവർഷ ധനസഹായം.18 വയസിനു മുകളിലുള്ള വിദ്യാർഥിനികൾക്ക് ഇലക്ട്രിക് സ്കൂട്ടർ തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ.

Advertisement