ന്യൂഡെല്‍ഹി.ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം.എയർ ക്വാളിറ്റി ഇൻഡക്സ് സിവിയർ പ്ലസ് വിഭാഗത്തിൽ.വായു ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് കർശന നടപടികൾ സ്വീകരിക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ കേന്ദ്ര, ഡൽഹി സർക്കാരിനോട് നിർദ്ദേശിച്ചു.

പുതിയ നടപടികൾ സ്വീകരിച്ചതിന്റെ റിപ്പോർട്ട് ഈ മാസം 20 നകം സമർപ്പിക്കുവാനും ഹരിത ട്രൈബ്യൂണൽ ആവശ്യപ്പെട്ടു. ഡൽഹിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും എയർ ക്വാളിറ്റി ഇൻഡക്സ് 400ന് മുകളിലാണ്.മലിനീകരണത്തെ തുടർന്ന് രൂപപ്പെട്ട ശക്തമായ പുകമഞ്ഞിൽ കാഴ്ച പരിധി കുറഞ്ഞു. മലിനീകരണം തുടരവേ വീണ്ടും പഞ്ചാബിൽ കാർഷിക അവശിഷ്ട്ങ്ങൾക്ക് തീയിട്ടു.