ന്യൂ ഡെൽഹി :
മുത്തലാഖ് ചൊല്ലിയുള്ള വിവാഹ മോചനം ക്രിമിനൽ കുറ്റമാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേൾക്കുന്നത് അടുത്ത വർഷം മാർച്ചിലേക്ക് മാറ്റി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. നിയമം ചോദ്യം ചെയ്ത് കേരളത്തിൽ നിന്നടക്കമുള്ള ഹർജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നും ഏകാധിപത്യപരമാണെന്നും ഇസ്ലാമിന് നിരക്കുന്നതല്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമം കൊണ്ടുവന്നതെന്നാണ് കേന്ദ്രസർക്കാർ കോടതിയിൽ നിലപാട് അറിയിച്ചത്.
Home News Breaking News മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിനെതിരായ ഹർജികൾ അടുത്ത വർഷം മാർച്ചിലേക്ക് പരിഗണിക്കാൻ മാറ്റി