പ്രതീക്ഷയുടെ കിരണം: ഉത്തരകാശി തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്ത്

Advertisement

ന്യൂ ഡെൽഹി:
ഉത്തരകാശി തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്ത്. തലയിൽ ഹെൽമറ്റ് ധരിച്ച തൊഴിലാളികളെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. രക്ഷാപ്രവർത്തനം പത്താം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് പ്രതീക്ഷയുടെ കിരണമായി തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇവർക്ക് ഇതുവരെ മറ്റ് അപായമൊന്നും സംഭവിച്ചിട്ടില്ലെന്നത് ഏറെ ആശ്വാസം നൽകുന്നുണ്ട്.
തുരങ്കത്തിലൂടെ കടത്തിവിട്ട എൻഡോസ്‌കോപിക്ക് ഫ്‌ളെക്‌സി ക്യാമറ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുമായി രക്ഷാപ്രവർത്തകർ വാക്കി ടോക്കിയിലൂടെ സംസാരിച്ചു. ഇവർക്ക് ഭക്ഷണം വെള്ളം, മരുന്ന് തുടങ്ങിയവ പൈപ്പിലൂടെ എത്തിച്ചു നൽകി. സിൽക്യാര തുരങ്കം തകർന്നതിനെ തുടർന്ന് കഴിഞ്ഞ 10 ദിവസമായി 41 തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.