യെർവാദ ജയിലിൽ നിന്നും കൊലക്കേസ് പ്രതിയായ ജീവപര്യന്തം തടവുകാരൻ രക്ഷപ്പെട്ടു; വ്യാപക തെരച്ചിൽ

Advertisement

പൂനെ: യെർവാദ ജയിലിൽ നിന്നും കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. കൊലപാതകം, ആയുധ നിയമം എന്നീ കേസുകളിൽ ശിക്ഷ അനുഭവിച്ചിരുന്ന ആശിഷ് ജാദവ് എന്നയാളാണ് രക്ഷപ്പെട്ടത്. ജീവപര്യന്തം തടവ് അനുഭവിക്കുന്നയാളാണ് ആശിഷ്.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇയാൾ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. ആശിഷ് ജാദവിന് തുറന്ന ജയിലിലായിരുന്നു ജോലി. തടവുകാരുടെ പേര് വിളിക്കുന്നതിനിടെ ഇയാളെ ബാരക്കിൽ കണ്ടെത്താനാകാതെ വന്നതോടെയാണ് രക്ഷപ്പെട്ട വിവരം അറിയുന്നത്. ആശിഷിനെ കണ്ടെത്താനായി വ്യാപക തെരച്ചിൽ നടക്കുകയാണ്.