തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊടും ചൂടിൽ രാജസ്ഥാൻ

Advertisement

ജയ്പൂര്‍.തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊടും ചൂടിൽ രാജസ്ഥാൻ. രാജസ്ഥാൻ നിയമ സഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം നാളെ അവസാനിക്കും. ഭരണം നിലനിർത്താൻ കോൺഗ്രസും തിരിച്ചുപിടിക്കാൻ ബിജെപിയും ബലാബല മത്സരം നടത്തുന്ന സംസ്ഥാനത്ത് ഇരു പാർട്ടികളുടെയും പ്രധാന നേതാക്കൾ ഇന്ന് പ്രചരണത്തിന് എത്തും. അഭിപ്രായ സർവ്വേകൾ ബിജെപിക്ക് അനുകൂലമായ തരംഗം എന്ന് പ്രവചിക്കുമ്പോൾ, ജാതി സെൻസസ് അടക്കമുള്ള വാഗ്ദാനങ്ങളുമായി ഭരണം നിലനിർത്താൻ കഴിയും എന്ന് പ്രതീക്ഷയിലാണ് കോൺഗ്രസ്.