ഇന്ത്യ പേരിലെ പോര് ഇന്ന് സുപ്രിംകോടതിയില്‍

Advertisement

ന്യൂഡെല്‍ഹി. ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നതിൽ നിന്നും പ്രതിപക്ഷ കൂട്ടായ്മയെ വിലക്കണമെന്ന ഹരജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിപക്ഷ പാർട്ടികൾക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി , ഹരജി നിലനിൽക്കില്ലെന്നാണ് കഴിഞ്ഞ തവണ വാദിച്ചത് .

മുന്നണികളുടെയല്ല മറിച്ചു രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരമാണ് തങ്ങൾ പരിശോധിക്കുന്നതെന്നു കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. ആക്ടിവിസ്റ്റ് ആയ ഗിരീഷ് ഭരദ്വാജ് ആണ് ഹരജിക്കാരൻ . ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ യുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.