പശ്ചിമ ഏഷ്യയിലെ അരക്ഷിതാവസ്ഥയും അസ്ഥിരതയും എല്ലാവർക്കും ആശങ്ക, മോദി

Advertisement

പശ്ചിമ ഏഷ്യയിലെ അരക്ഷിതാവസ്ഥയും അസ്ഥിരതയും എല്ലാവർക്കും ആശങ്കയുണ്ടാക്കുന്നതെന്ന് ജി 20 വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി.തീവ്രവാദം സ്വീകാര്യമായൊന്നല്ലെന്നും സാധാരണക്കാരുടെ മരണം എവിടെ നടന്നാലും അത് അപലപനീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ആർട്ടിഫിഷ്യൽ ഇന്റലിജന്റിന്റെ ദുരുപയോഗത്തിലെ ആശങ്കയും പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കുവെച്ചു.എഐ യുടെ ആഗോള നിയന്ത്രണത്തിന് രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാനും സമൂഹത്തിനും വ്യക്തികൾക്കും ഡീപ്പ് ഫേക്കുകൾ സൃഷ്ടിക്കുന്ന മുറിവുകൾ മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി.ഉച്ചകോടിയിൽ പ്രതിനിധീകരിക്കേണ്ടത് ആരെന്നുള്ളത് ഒരു രാജ്യമാണ് തീരുമാനിക്കേണ്ടതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ പങ്കെടുക്കാത്തതിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഉച്ചകോടിയിൽ പ്രതികരിച്ചു.

Advertisement