രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിന്റ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

Advertisement

ജയ്പൂര്‍ . രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിന്റ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. നാളെ നിശബ്ദ പ്രചാരണത്തിന് ശേഷം ശനിയാഴ്ചയാണ് വോട്ടെടുപ്പ്.200 സീറ്റുകൾ ഉള്ള സംസ്ഥാനത്ത്‌ അഭിപ്രായ സർവേകളിൽ ബിജെപി ക്ക് മുൻ തൂക്കം പ്രവചിച്ചിരുന്നു. എന്നാൽ ജാതി സെൻസസ് അടക്കമുള്ള വാഗ്ദാനങ്ങൾ മുന്നോട്ട് വച്ച് കോണ്ഗ്രസ് രംഗത്ത് വന്നതോടെ നിലവിൽ ഇരു പാർട്ടികളും തമ്മിൽ ബലാബല മത്സരമാണ് നടക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷ, ദേശീയ അധ്യക്ഷൻ ജെ പി നദ്ധ, AICC അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ അവസാന മണിക്കൂറുകളിൽ സംസ്ഥാനത്ത്‌ പ്രചരണത്തിനെത്തും. രാജേഷ് പൈലറ്റിനെ അവഗണിച്ച കോണ്ഗ്രസ് ഇപ്പോൾ അദ്ദേഹത്തിന്റെ മകനോടും അത് ആവർത്തിക്കുകയാണെന്ന് കഴിഞ്ഞ ദിവസത്തെ പ്രചാരണ റാലിയിൽ പ്രധാന മന്ത്രി മോദി വിമർശിച്ചു.

Advertisement