ലക്നൗ: വിവാഹ വാഗ്ദാനത്തില്‍ നിന്ന് കാമുകന്‍ പിന്മാറിയതില്‍ ഭീഷണിയുമായി യുവതി. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചില്‍ മൊബൈല്‍ ടവറിനു മുകളില്‍ കയറിയാണ് യുവതിയുടെ ആത്മഹത്യാ ഭീഷണി.
കാമുകന്‍ വാഗ്ദാനം പാലിക്കണമെന്നും തന്നെ വിവാഹം കഴിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഭിതൗളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ സീമ്ര രാജ ടോള്‍ പ്ലാസയ്ക്ക് സമീപം വ്യാഴാഴ്ച രാവിലെയാണ് ഈ സംഭവം. ഇത് കാണാന്‍ നൂറുകണക്കിന് ആളുകള്‍ ടവറിനു സമീപം തടിച്ചകൂടുകയും ചെയ്തു.പോലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് യുവതിയെ അനുനയിപ്പിച്ച് താഴെയിറക്കി. ഈ സമയം കാമുകന്‍ മുങ്ങി. കാമുകന്റെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാമുകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് .