രാജസ്ഥാനിലെ ജനങ്ങൾ നാളെ പോളിംഗ് ബൂത്തിൽ എത്തും

Advertisement

ജയ്പൂര്‍ . രാജസ്ഥാനിലെ ജനങ്ങൾ നാളെ പോളിംഗ് ബൂത്തിൽ എത്തും.നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് വോട്ടർ മാരെ നേരിൽ കണ്ടും ഫോണിൽ വിളിച്ചും വോട്ടു ഉറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ.200 സീറ്റുകൾ ഉള്ള രാജസ്ഥാൻ നിയമ സഭയിലേക്ക് രാവിലെ ഏഴു മുതൽ വൈകീട്ട് 6 വരെയാണ് പോളിംഗ്. അഞ്ചു കോടി 25 ലക്ഷത്തിലേറെ വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. 51756 പോളിംഗ് ബൂത്തുക്കളാണ് സംസ്ഥാനത്ത് ക്രമീകരിച്ചിരിക്കുന്നത്.കോണ്ഗ്രസ് സ്ഥാനാർഥി ഗുർ മിത് സിങ് കോനൂർ മരിച്ചതിനെ തുടർന്ന് ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റി വച്ചിട്ടുണ്ട്. അഭിപ്രായ സർവേ ഫലങ്ങളിൽ ആദ്യഘട്ടത്തിൽ ബിജെപിക്ക് അനുകൂലമായ തരംഗം പ്രവചിച്ചിരുന്നു എങ്കിലും, അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ഇരു പാർട്ടികളും ബലാബല മത്സരം തുടരുകയാണ്

200 നിയമസഭാ മണ്ഡലങ്ങൾ

25 സീറ്റുകൾ എസ്ടി
34 സീറ്റുകൾ എസ് സി
51,756 പോളിങ് സ്റ്റേഷനുകൾ

2018 ഫലം:
കോൺഗ്രസ് 100 സീറ്റുകൾ നേടി
ബിജെപി – 73
ബിഎസ്പി – 6
ആർ എൽപി – 3

പ്രധാന സ്ഥാനാർത്ഥികളും മണ്ഡലങ്ങളും

  1. സർദാർപുര
  • അശോക് ഗെലോട്ട് (മുഖ്യമന്ത്രി) – കോൺഗ്രസ്
  1. ജല്രപട്ടൻ
  • വസുന്ധ്ര രാജെ സിന്ധ്യ (മുൻ മുഖ്യമന്ത്രി) – ബി.ജെ.പി
  1. ടോങ്ക്
  • സച്ചിൻ പൈലറ്റ് (മുൻ ഉപമുഖ്യമന്ത്രി) – കോൺഗ്രസ്
  1. ഖിൻവസർ
  • ഹനുമാൻ ബേനിവാൾ (ആർഎൽപി മേധാവി എൻ ലോക്‌സഭാ അംഗം) – ആർഎൽപി
  1. താരാനഗർ
  • രാജേന്ദ്ര സിംഗ് റാത്തോഡ് (പ്രതിപക്ഷ നേതാവ്)- ബി.ജെ.പി
  1. ലച്മംഗഡ്
  • ഗോവിന്ദ് സിംഗ് ദോട്ടസാര (രാജസ്ഥാൻ കോൺഗ്രസ് മേധാവി) – കോൺഗ്രസ്
  1. ആംബർ
  • സതീഷ് പൂനിയ (രാജസ്ഥാൻ മുൻ ബിജെപി പ്രസിഡന്റ്) – ബിജെപി
  1. ഡീഗ് കുംഹർ
  • വിശ്വേന്ദ്ര സിംഗ് (കാബിനറ്റ് മന്ത്രി) കോൺഗ്രസ്) – കോൺഗ്രസ്
  1. സവായ് മധോപൂർ
  • കിരോഡി ലാൽ മീണ (രാജ്യസഭാ അംഗം)-ബിജെപി
  1. വിദ്യാധർ നഗർ
  • ദിയാ കുമാരി (ലോക്‌സഭാ അംഗം) – ബി.ജെ.പി
  1. കോട്ട നോർത്ത്
  • ശാന്തി കുമാർ ധരിവാൾ (കാബിനറ്റ് മന്ത്രി)- കോൺഗ്രസ്
  1. ജോത്വാര
    -രാജ്യവർദ്ധൻ സിംഗ് റാത്തോഡ് ( ലോക്‌സഭാ അംഗം ) – ബി.ജെ.പി
  2. നാഥദ്വാര
  • സി പി ജോഷി (അസംബ്ലി സ്പീക്കർ) – കോൺഗ്രസ്
  1. സിവിൽ ലൈൻ
  • പ്രതാപ് സിംഗ് ഖാചാരിയവാസ് (കാബിനറ്റ് മന്ത്രി) – കോൺഗ്രസ്
  1. തിജാര
  • ബാബ ബാലക്‌നാഥ് യോഗി (ലോക്‌സഭാ അംഗം) ബി.ജെ.പി
  1. നാഗൂർ
  • ജ്യോതി മിർധ (മുൻ ലോക്‌സഭാ അംഗം) ബിജെപി
  1. ജുഞ്ജുനു
  • ബ്രിജേന്ദ്ര സിംഗ് ഓല (മന്ത്രി) – കോൺഗ്രസ്
  1. ശിവാന
  • മാനവേന്ദ്ര സിംഗ് – കോൺഗ്രസ്
  1. ഗുധമലാനി
  • സോനാ റാം ചൗധരി (മുൻ ലോക്‌സഭാ അംഗം) – കോൺഗ്രസ്
  1. ചിത്തോർഗഡ്
  • നർപത് സിംഗ് രാജ്വി (മുൻ മന്ത്രി)-ബിജെപി
  1. ധന്താ രാംഗഡ് –
    അമ്രറാം – CPIM സംസ്ഥാന സെക്രട്ടറി.
Advertisement