തൃഷയോട് മാപ്പ് പറഞ്ഞ് മൻസൂർ അലിഖാൻ

Advertisement

ക്ഷമാപണം പ്രതിഷേധം ശക്തമായതോടെ

ചെന്നൈ .സ്ത്രീവിരുദ്ധ പരാമർശത്തിൽ നടി തൃഷയോട് മാപ്പ് പറഞ്ഞ് മൻസൂർ അലിഖാൻ. കത്തിലൂടെയാണ് ക്ഷമാപണം നടത്തിയത്. വിവാദ പരാമർശത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് താരം ക്ഷമാപണം നടത്തിയത്.


രാജ്യത്തെ നിരവധി വിഷയങ്ങൾ പ്രതിപാദിക്കുന്ന കത്തിലാണ് തൃഷയോടുള്ള ക്ഷമാപണവുമുള്ളത്. തൻ്റെ പ്രസ്താവന കാരണമുണ്ടായ മാനസിക വിഷമത്തിന് മാപ്പുചോദിയ്ക്കുന്നുവെന്നാണ് കത്തിൽ. പരാമർശത്തിനെതിരെ തൃഷ നൽകിയ പരാതിയിൽ ഇന്നലെ മൻസൂർ അലിഖാൻ പൊലിസ് സ്റ്റേഷനിൽ ഹാജരായിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമാപണം നടത്തിയത്. ക്ഷമാപണത്തിൽ തൃഷ ഇനിയും പ്രതികരിച്ചിട്ടില്ല.
ദേശീയ വനിതാ കമ്മിഷൻ ഉൾപ്പെടെ ഇടപെട്ട കേസിൽ, മുൻകൂർ ജാമ്യത്തിനായി മൻസൂർ അലിഖാൻ ശ്രമിച്ചിരുന്നു. പൊലിസ് സ്റ്റേഷൻ തെറ്റായി രേഖപ്പെടുത്തിയതിനാൽ ജഡ്ജിയുടെ രൂക്ഷ വിമർശനവും ഏൽക്കേണ്ടി വന്നു. തുടർന്നാണ് ഇന്നലെ ഗ്രീംസ് റോഡിലെ എഫ് ഫോർ പൊലിസ് സ്റ്റേഷനിൽ ഹാജരായത്.