തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം ഇന്ന് വിജയിക്കുമെന്ന പ്രതീക്ഷ

Advertisement

ഉത്തരകാശി. തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു. രക്ഷാദൗത്യം ഇന്ന് വിജയിക്കുമെന്ന പ്രതീക്ഷയിൽ ദൗത്യ സംഘം. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്ക് ഇടയിലെ ഇരുമ്പ് കമ്പി പ്രതിസന്ധി സൃഷ്ടിച്ചത് കാരണം ഡ്രില്ലിങ് നിർത്തിവെക്കേണ്ടി വന്നിരുന്നു. ഇത് പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ദൗത്യ സംഘം . അടുത്ത ആറു മീറ്റർ നിര്ണായകമെന്ന് ദൗത്യ സംഘം വ്യക്തമാക്കി. രക്ഷാദൗത്യം അന്തിമ ഘട്ടത്തിൽ എത്തി നിൽക്കെയാണ് കഴിഞ്ഞ ദിവസങ്ങളിൽ തിരിച്ചടി നേരിട്ടത് .

Advertisement