മുംബൈ വിമാനത്താവളം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ മലയാളി കിളിമാനൂർ സ്വദേശി, അറസ്റ്റ്

Advertisement

തിരുവനന്തപുരം : മുംബൈ വിമാനത്താവളം ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് മുംബൈ എ ടിഎസ് തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുത്തത് കിളിമാനൂർ സ്വദേശി ഫെബിൻ ഷായെ. അമ്മയുടെ പേരിലുള്ള ബ്രോഡ് ബാന്റ് കണക്ഷൻ ഉപയോഗിച്ചാണ് 23 കാരൻ ഇ-മെയിൽ വഴി ഭീഷണി സന്ദേശം അയച്ചത്.

കോടിക്കണക്കിന് രൂപ 48 മണിക്കൂറിനകം ബിറ്റ്കോയിൻ രൂപത്തിൽ കൈമാറിയില്ലെങ്കിൽ മുംബൈ വിമാനത്താവളം തർക്കുമെന്നായിരുന്നു ഭീഷണി. മഹാരാഷ്ട്ര എ.ടി.എസ് അറസ്റ്റുചെയ്ത പ്രതിയെക്കുറിച്ച് ആദ്യം വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. ഒരു ദശലക്ഷം യു.എസ് ഡോളർ നൽകണമെന്നും അല്ലെങ്കിൽ വിമാനത്താവളത്തിന്റെ ടെർമിനൽ-2 തകർക്കും എന്നുമായിരുന്നു ഇ-മെയിൽ ഭീഷണി. അറസ്റ്റിലായ പ്രതിയെ മുംബൈ പൊലീസിന് കൈമാറും.