യത്തീം ഖാനയിൽ മധ്യകാല താലിബാൻ ജീവിതമെന്ന് ബാലാവകാശ കമ്മിഷൻ ചെയർമാൻ; കേസ്

Advertisement

ബെംഗളൂരു: യത്തീം ഖാനയിൽ ‘മധ്യകാല താലിബാൻ ജീവിത’മാണെന്ന പരാമർശത്തിന്റെ പേരിൽ ദേശീയ ബാലാവകാശ കമ്മിഷൻ ചെയർമാനെതിരെ കർണാടക പൊലീസ് കേസെടുത്തു. യത്തീംഖാന സെക്രട്ടറിയുടെ പരാതിയിൽ പ്രിയങ്ക് കാനൂംഗോയ്ക്ക് എതിരെയാണ് കേസെടുത്തത്.

യത്തീംഖാനയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നു പറഞ്ഞ ചെയർമാൻ, സ്ഥാപനത്തിന് അനുമതിയില്ലെന്നു ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. ബാലാവകാശ നിയമ നിഷേധത്തിനു കേസെടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Advertisement