ന്യൂഡെല്‍ഹി.മുഹമ്മദ് ഷമി ബി.ജെ.പി യിലെയ്ക്കെന്നു സൂചന. ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി യെ അടുത്ത ലോക സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ബി.ജെ.പി നീക്കം തുടങ്ങി.
മുഹമ്മദ് ഷെമിയുമായ് ബി.ജെ.പി ദേശിയ നേതാക്കൾ ചർച്ച നടത്തി. മുഹമ്മദ് ഷമിയുടെ ജന്മനാടായ അംറോഹയിൽ നിന്ന് മത്സരിപ്പിയ്ക്കാനാണ് നീക്കം.അംറോഹയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ഉള്ള നടപടികൾ ഉത്തർപ്രദേശ് സർക്കാർ വേഗത്തിലാക്കിട്ടുണ്ട്. ലോകകപ്പ് പരാജയത്തിന് ശേഷം ഗ്രീന്‍ റൂമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഷെമിയെ ആലിംഗനം ചെയ്ത് ആണ് ആശ്വസിപ്പിച്ചത്.