ഡീപ് ഫേക്ക് വിഡിയോയിൽ കുരുങ്ങി ആലിയ ഭട്ടും

Advertisement

ആലിയ ഭട്ടിന്റെ ഡീപ്‌ഫേക്ക് വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ആലിയയുടെ മുഖം മോര്‍ഫ് ചെയ്ത വീഡിയോ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്നുണ്ട്. ഇതോടെ ആര്‍ട്ടിഫിക്കല്‍ ഇന്റലിജന്‍സിന്റെ ഉപയോഗത്തിലെ ആശങ്കകള്‍ വര്‍ധിപ്പിച്ചു. രശ്മിക മന്ദാന, കത്രീന കൈഫ്, കജോള്‍ എന്നിവരുടെയും ഡീപ്ഫേക്ക് വീഡിയോകളും ഇത്തരത്തിൽ പ്രചരിച്ചിരുന്നു.
ആലിയ ഭട്ടിന്റേതെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ആലിയയുടെ മുഖം മറ്റൊരു സ്ത്രീയുടെ വീഡിയോയില്‍ എഡിറ്റ് ചെയ്തിരിക്കുന്നതായാണ് കാണുന്നത്.
ഇതോടെ ഡീപ്ഫേക്ക് വിവാദങ്ങളുടെ ഏറ്റവും പുതിയ നിരയിലേക്ക് ആലിയ ഭട്ടിന്റെ കൃത്രിമ വീഡിയോയും ഇടം പിടിച്ചു.

Advertisement