ലക്നൗ. നഗരത്തില്‍ നിന്നും ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു എന്നാരോപിച്ച് ഉത്തര്‍പ്രദേശ് പോലീസ് വിവിധ മത സ്ഥാപനങ്ങളില്‍ നിന്നും അഴിച്ചുമാറ്റിയത് 3,238 ലൗഡ് സ്പീക്കറുകള്‍.
നവംബര്‍ 23 മുതലായിരുന്നു നടപടി. ശബ്ദമലിനീകരണത്തെ തുടര്‍ന്ന് നഗരത്തെ രക്ഷിക്കാന്‍ അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം ആയിരുന്നു ഈ നീക്കം. പൊതു അഭിസംബോധനാ സംവിധാനങ്ങള്‍ കടുത്ത ശബ്ദമലിനീകരണം ഉണ്ടാക്കുകയാണെന്നാണ് ആക്ഷേപം.
ഇതിനൊപ്പം അനുമതിയോടെ പ്രവര്‍ത്തിക്കുന്ന 7,288 ലൗഡ് സ്പീക്കറുകള്‍ക്ക് ശബ്ദം നിയന്ത്രിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി കിട്ടിയിട്ടുള്ള ഇവയുടെ ശബ്ദം അനുവദനീയമായ ഡെസിബെല്‍ ലിമിറ്റിന് മുകളിലാണെന്ന് കണ്ടെത്തിയതോടെയാണ് ഇവയുടെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍ദേശം നല്‍കിയിട്ടും ശബ്ദം കുറയ്ക്കാന്‍ കൂട്ടാക്കാതിരുന്ന ഗൗതം ബുദ്ധ നഗറിലെ 21 പേര്‍ക്കെതിരേ ആഗ്ര, പതാപ്ഗര്‍ കമ്മീഷണറേറ്റ് കേസെടുത്തിട്ടുണ്ട്. നവംബര്‍ 23 ന് തുടങ്ങിയ നടപടി ഡിസംബര്‍ 22 വരെ നീളും.
കഴിഞ്ഞ നാലു ദിവസം കൊണ്ട് 61,399 മത സ്ഥാപനങ്ങളില്‍ തെരച്ചില്‍ നടന്നു. വൈകിട്ട് അഞ്ചു മണി മുതല്‍ ഏഴു മണി വരെയാണ് തെരച്ചില്‍. പോലീസിന്റെ കണക്കുകളില്‍ ഗൊരക്പൂര്‍ സോണില്‍ നിന്നും 698 ലൗഡ് സ്പീക്കര്‍ എടുത്തു മാറ്റാന്‍ ആവശ്യപ്പെട്ടു. ബെറെയ്ലിയിലാണ് ശബ്ദം കുറയ്ക്കാന്‍ ഏറ്റവും കൂടുതല്‍ ആവശ്യം ഉണ്ടായത്. 1975 ആയിരുന്നു കണക്ക്. ലക്നൗവില്‍ 538 ലൗഡ് സ്പീക്കര്‍ എടുത്തുമാറ്റി. അംബേദ്ക്കര്‍ നഗര്‍ ജില്ലയില്‍ നിന്നും 283 ലൗഡ് സ്പീക്കറും ബഹ്റിച്ചില്‍ 195 ലൗഡ് സ്പീക്കറും എടുത്തുമാറ്റി.