വെളിച്ചത്തിലേക്ക്, തുരങ്കത്തില്‍ മണ്ണിടിഞ്ഞു കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചു

Advertisement

ഉത്തരകാശി. തുരങ്കത്തില്‍ മണ്ണിടിഞ്ഞു കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിച്ചുതുടങ്ങി. വിജയ് എന്നു പേരുള്ള തൊഴിലാളിയാണ് ആദ്യം പുറത്തെത്തിയത്. 41 പേരെ പുറത്തെത്തിച്ചു കഴിഞ്ഞു. രക്ഷപ്പെടുത്തിയവരെ ആംബുലന്‍സില്‍ എത്തിച്ചു.

പതിനേഴുദിവസമായി തൊഴിലാളികളെപുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. 41 ജീവനുകള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ നേരിടേണ്ടിവന്നത് നിരവധി പ്രതിബന്ധങ്ങള്‍. ചെറിയ പൈപ്പുലൈന്‍വഴി ശുദ്ധവായുവും ജലവും ഭക്ഷണവും എത്തിക്കാനായി എന്നതായിരുന്നു ആദ്യ ആശ്വാസം.

അവശിഷ്ടങ്ങള്‍ തുരന്നുമുന്നേറി പൈപ്പുലൈന്‍ എത്തിച്ച് അതുവഴിപുറത്തെത്തിക്കാനുള്ള പദ്ധതി 90ശതമാനം വിജയത്തിലെത്തിയെങ്കിലും തുരങ്ക നിര്‍മ്മാണത്തിനുപയോഗിച്ച സ്റ്റീല്‍ ഭാഗങ്ങള്‍ തുരക്കലിന് തടസമായി മെഷീനുകള്‍ കേടുവരികയും അതിന്‍റെ ഒടിഞ്ഞ ബ്ളേഡുകള്‍ വഴിമുടക്കുകയും ചെയ്തു. കഴിഞ്ഞദിവസം കുന്നിന്‍മുകളിലൂടെ മറ്റൊരു തുരങ്കത്തിനുപോലും ശ്രമം നടന്നു. അതിനിടയിലാണ് എന്‍ഡിആര്‍എഫ് പ്രവര്‍ത്തകര്‍ കുഴല്‍വഴി അകത്തുകയറി നേരിട്ട് പ്രതിബന്ധം ലേസര്‍കട്ടറുംമറ്റും ഉപയോഗപ്പെടുത്തി മുറിച്ചു നീക്കിയത്. ഭാരതത്തിന്‍റെ പ്രാര്‍ഥനകള്‍ സഫലമായ ദിനമാണ് ഇന്ന്.

ഒരുമണിക്കൂര്‍ സമയം കൊണ്ട് 41 പേരെയും പുറത്തെത്തിക്കാനായി

Advertisement