H9N2 വ്യാപനം രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം

Advertisement

ന്യൂഡെല്‍ഹി.ചൈനയിലെ H9N2 വ്യാപന സാഹചര്യത്തിൽ രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം.H9N2 ശിശുക്കളിലും പ്രായമായവരിലും ഗർഭിണികളിലും അപകട സാധ്യത ഉയർത്തുമെന്ന് വിലയിരുത്തൽ. നിലവിൽ സ്ഥിതി ആശങ്കാജനകമല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം.

ചൈനയിലെ H9N2ന്റെ വ്യാപനത്തിൽ സൂക്ഷ്മ നിരീക്ഷണം ഏർപ്പെടുത്തിയ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകി.രാജസ്ഥാൻ,ഗുജറാത്ത്, ഉത്തരാഖണ്ഡ്,കർണാടക,തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് നിർദേശം.ആശുപത്രി കിടക്കകളുടെയും മരുന്നിന്റെയും ലഭ്യത ഉറപ്പുവരുത്തണം.ഏത് അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനങ്ങളിലെ ആരോഗ്യരംഗം സജ്ജം ആയിരിക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.കുട്ടികളിലെ നിമോണിയ രോഗവും പ്രായമായവരിലെ ശ്വാസകോശ സംബന്ധമായ രോഗങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കണം. ഇതിനായി മെഡിക്കൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ ജീവനക്കാർ ജാഗരൂകരായിരിക്കണമെന്നും ആരോഗ്മന്ത്രാലയം അറിയിച്ചു.H9N2 ശിശുക്കളിലും പ്രായമായവരിലും ഗർഭിണികളിലും അപകട സാധ്യത ഉയർത്തുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയെ അപേക്ഷിച്ച ഈ വൈറസ് അപകട ഭീഷണി ഉയർത്തില്ലെന്നാണ് നിഗമനം.ചൈനയിൽ കുട്ടികളിൽ ശ്വാസകോശ സംബന്ധമായ ഒരു പ്രത്യേക നിമോണിയയാണ് രോഗം പടർന്നു പിടിക്കുന്നത്..