നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മാറ്റം വരുത്തി,വിവാദം

Advertisement

ന്യൂഡെല്‍ഹി . നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മാറ്റം വരുത്തി. ഇന്ത്യ എന്നിടത്ത് ഭാരതമെന്നാക്കിയും അശോക സ്തംഭത്തിന് പകരം ഹിന്ദുദൈവമായ ധന്വന്തരിയുടെ ചിത്രം ഉൾപ്പെടുത്തിയാണ് പുതിയ ലോഗോ.മെഡിക്കൽ കമ്മീഷൻ്റെ വെബ്സൈറ്റിലാണ് മാറ്റം പ്രത്യക്ഷപ്പെട്ടത്.ലോഗോ മാറ്റിയതിൽ ശക്തമായ പ്രതിഷേധം ഉടലെടുത്തു.

രാജ്യത്തെ മതേതര ആശയങ്ങളുടെ ലംഘനമാണെന്നാണ് ഉയരുന്ന വിമർശനം.ലോഗോയിലുണ്ടായ മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷൻ ഇതുവരെയും വിശദീകരണം നൽകിയിട്ടില്ല.ഇന്ത്യ എന്നതിനെ ഭാരത് ആക്കി മാറ്റാനുള്ള കേന്ദ്ര നീക്കങ്ങൾക്ക് എതിരെ
വിമർശനം ഉയർന്നതിന് പിന്നാലെയാണ് ദേശീയ മെഡിക്കൽ കമ്മീഷന്റെ ലോഗോയിലെ മാറ്റം