തമിഴ് നാട്ടിലും കേരള മോഡൽ, തമിഴ്നാട് നിയമസഭ പാസാക്കിയ പത്ത് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച് ഗവര്‍ണര്‍ ആര്‍.എന്‍.രവി

Advertisement

തമിഴ്നാട് നിയമസഭ പാസാക്കിയ പത്ത് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച് ഗവര്‍ണര്‍ ആര്‍.എന്‍.രവി. സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് നടപടി. ഗവര്‍ണറുടെ നീക്കം ബില്ലുകള്‍ വൈകിപ്പിക്കാനാണെന്ന് തമിഴ്നാട് നിയമമന്ത്രി വിമര്‍ശിച്ചു. ഗവര്‍ണര്‍ മടക്കിയ ബില്ലുകള്‍ തമിഴ്നാട് നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്ന് പാസാക്കിയിരുന്നു.
നിയമസഭ പാസാക്കിയ ഏഴുബില്ലുകള്‍ കേരള ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചതിന് പിന്നാലെയാണ് തമിഴ്നാട്ടിലും സമാനനടപടി.

Advertisement