ഇംഫാൽ. മണിപ്പൂരിൽ വൻ ബാങ്ക് കവർച്ച.ആയുധധാരികളായ സംഘം ബാങ്ക് ജീവനക്കാരെ കെട്ടിയിട്ട് 18.85 കോടി രൂപ കവർന്നു.പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് .
പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ മണിപ്പുരിലെ ഉഖ്റുല്‍ ശാഖയിലാണ് വന്‍ കവര്‍ച്ച. ഇന്നലെ വൈകിട്ടാണ് സംഭവം.മുഖംമൂടി ധരിച്ചെത്തിയ തോക്കുധാരികളായി എത്തിയ 10 അംഗ സംഘം സെക്യൂരിറ്റി ജീവനക്കാർ,ബാങ്ക് ജീവനക്കാർ , മാനേജർ എന്നിവരെ ബന്ദികളാക്കി തോക്ക് ചൂണ്ടിയാണ് 18.85 കോടി രൂപ കവര്‍ന്നത്. കലക്‌ഷനായ തുക എണ്ണിത്തിട്ടപ്പെടുത്തിയശേഷം ബാങ്ക് അടയ്ക്കുന്നതിനു 10 മിനുട്ട് മുൻപാണ് കൊള്ള നടന്നത്. സംഭവത്തിന്റെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള സിസിടിവിദൃശ്യം പുറത്തുവന്നു.ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം, കവർച്ചാ സംഘത്തിനെതിരെ അന്വേഷണം വ്യാപിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു.മണിപ്പൂരിൽ കലാപം തുടരുന്നതിനിടെ ജൂലൈയിൽ ചുരാചന്ദ്പുരിലെ ആക്സിസ് ബാങ്ക് ശാഖയിൽ നിന്ന് സായുധരായ സംഘം ഒരു കോടി രൂപ തട്ടിയെടുത്തിരുന്നു.
Home News Breaking News മണിപ്പൂരിൽ വൻ ബാങ്ക് കവർച്ച, ബാങ്ക് ജീവനക്കാരെ കെട്ടിയിട്ട് 18.85 കോടി രൂപ കവർന്നു