ഹിന്ദി ഹൃദയ ഭൂമി കീഴടക്കി ബിജെപി

Advertisement

ഭോപാല്‍.ഹിന്ദി ഹൃദയ ഭൂമി കീഴടക്കി വ്യക്തമായ മുന്നേറ്റവുമായി ബിജെപി. വോട്ടെണ്ണല്‍ തുടങ്ങി ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളില്‍ ലീഡ് ഉറപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചു. നിലവില്‍ 138 ഓളം സീറ്റുകള്‍ക്കാണ് ബിജെപി മുന്നേറുന്നത്. കോണ്‍ഗ്രസാകട്ടെ 90 ഓളം സീറ്റുകളിലും.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കോണ്‍ഗ്രസും ബി ജെ പിയും കാഴ്ചവെച്ചത്. എന്നാല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ വ്യക്തമായ ആധിപത്യം നേടാന്‍ ബി ജെ പിക്ക് സാധിച്ചു.

Advertisement