തെലങ്കാനയിൽ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തര്‍ക്കം മൂലം നീളുന്നു

Advertisement

ഹൈദരാബാദ്.തെലങ്കാനയിൽ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്നു തന്നെ ഉണ്ടായേക്കുമെന്ന സൂചനകള്‍ അട്ടിമറിച്ച് തീരുമാനം നീണ്ടു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ തീരുമാനമാകാത്തതാണ് കാരണം.പിസിസി അധ്യക്ഷന്‍ രേവന്ത് റെഡിയുടെ പേരിനാണ് മുന്‍ തൂക്കം.എന്നാല്‍ തര്‍ക്കം പലതിലുമുണ്ട്. രാത്രിയോടെ സത്യപ്രതിജ്ഞയെന്നാണ് പറഞ്ഞിരുന്നതെങ്കിലും വൈകാനാണിട. നിയുക്ത എംഎൽഎമാരുടെ യോഗത്തിൽ കാര്യങ്ങളിൽ ധാരണയായെന്നാണ് വിവരം. മുഖ്യമന്ത്രിയ്ക്ക് പുറമെ രണ്ട് ഉപമുഖ്യമന്ത്രിമാരും ഇന്ന് അധികാരമേറ്റേക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ഹൈദരാബാദിലെ ഹോട്ടലിൽ കഴിയുന്ന എംഎൽഎമാരുമായി എഐസിസി നേതൃത്വവും നിരീക്ഷകരും ഇന്ന് ഏറെ നേരം ചർച്ച നടത്തി. അതിന് ശേഷം മാധ്യമങ്ങളെ കണ്ട കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, മുഖ്യമന്ത്രിയെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിയ്ക്കുമെന്ന് അറിയിച്ചു. ഇതിന് പിന്നാലെയാണ് സത്യപ്രതിജ്ഞ ഇന്നു തന്നെ ഉണ്ടാകുമെന്ന സൂചനകൾ ശക്തമായത്.