ചെന്നൈയിൽ അതീവ സുരക്ഷ;താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്, 200 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു , മഴക്കെടുതിയിൽ 5 മരണം

Advertisement

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരിനും മച്‍ലിപട്ടണത്തിനും ഇടയിൽ ഇന്ന് രാവിലെയോടെ കര തൊടുമെന്നു പ്രവചനം. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗമുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. തിരുപ്പതി, നെല്ലൂർ, പ്രകാശം, ബപട്‌ല, കൃഷ്ണ, ഗോദാവരി, കൊനസീമ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 
അതേസമയം, ചെന്നൈയിൽ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വെള്ളക്കെട്ടും ദുരിതവും തുടരുന്നു. ഡാമുകൾ തുറന്നിരിക്കുന്നതിനാൽ നഗരത്തിൽ നിന്ന് വെള്ളം ഇറങ്ങുന്നില്ല. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ ജില്ലകൾക്ക് ഇന്നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ ട്രെയിന്‍ സർവീസുകൾ റദ്ദാക്കി. റൺവേ വെള്ളക്കെട്ടിൽ മുങ്ങിയതിനാൽ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്നു രാവിലെ 9 വരെ നിർത്തിവച്ചിട്ടുണ്ട്. റോഡ് ഗതാഗതാവും സ്തംഭിച്ചു.തീരപ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടു വിച്ചു.

Advertisement