ന്യൂഡെല്‍ഹി.പാർലമെൻ്റ് ശൈത്യകാല സമ്മേളനത്തിൽ ജമ്മു കശ്മീരിനെ സംബന്ധിച്ച രണ്ട് സുപ്രധാന ബില്ലുകൾ ഇന്ന് ലോക്സഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കും.ജമ്മു കശ്മീർ റിസർവേഷൻ ഭേദഗതി ബിൽ, ജമ്മു കശ്മീർ പുനഃസംഘടന ഭേദഗതി ബിൽ എന്നി ബില്ലുകളാണ് ലോക്സഭയ്ക് മുന്നിലെത്തുക.ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി എടുത്ത് മാറ്റി രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയ പുനഃസംഘടന ചട്ടത്തിൽ ഭേദഗതി വരുത്താൻ ആണ് കേന്ദ്ര നീക്കം.ജനകീയ പ്രശ്നങ്ങൾ പാർലമെൻ്റിൽ ഉന്നയിക്കാൻ ആണ് കോൺഗ്രസ് ഇന്നലെ ചേർന്ന പാർലമെൻ്ററി സ്ട്രാറ്റജി യോഗത്തിൽ തീരുമാനിച്ചത്.തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ടും ഇന്ന് ലോക്സഭ പരിഗണിച്ചേക്കും.