ചെന്നൈ പ്രളയം; വിഷ്ണു വിശാലിൻറെ വീട്ടിൽ കുടുങ്ങി നടൻ ആമിർ ഖാൻ, രക്ഷകരായി ഫയർഫോഴ്സ്

Advertisement

ചെന്നൈ:ചെന്നൈ പ്രളയത്തിൽ കുടുങ്ങിയ ബോളിവുഡ് നടൻ ആമിർ ഖാനെ രക്ഷപ്പെടുത്തി. ബോട്ടിലെത്തിയാണ് ഫയർഫോഴ്സ് സംഘം വൈകിട്ടോടെ ആമിർ ഖാനെ രക്ഷപ്പെടുത്തിയത്.

അമ്മയുടെ ചികിത്സയ്ക്കായാണ് ആമിർ ഖാൻ ചെന്നൈയിലെത്തിയത്. ഇതിനിടയിൽ നഗരത്തിൽ ശക്തമായ മഴയുണ്ടായതോടെ വീട്ടിൽനിന്ന് പുറത്തേക്ക് പോകാനാകാതെ നടൻ കുടുങ്ങുകയായിരുന്നു. നടൻ വിഷ്ണു വിശാലിൻറെ വീട്ടിലായിരുന്നു ആമിർ ഖാൻ കഴിഞ്ഞത്.

വീട്ടിലുണ്ടായിരുന്ന വിഷ്ണു വിശാലിനെയും മറ്റുള്ളവരെയും ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വെള്ളവും വൈദ്യുതിയും ഇല്ലാതെ 24 മണിക്കൂറാണ് നടൻ ആമിർ ഖാന് വീട്ടിൽ കഴിയേണ്ടിവന്നത്. പ്രളയത്തിൽ വിഷ്ണു വിശാലിൻറെ വീട് നിൽക്കുന്ന സ്ഥലവും പൂർണമായും വെള്ളം കയറിയിരുന്നു. സമീപത്തെ നിരവധി വീടുകളിലും വെള്ളം കയറിയിരുന്നു. ഇവിടങ്ങളിലുള്ളവരെയും രക്ഷാപ്രവർത്തകരെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.