മുംബൈയിലെ ഫ്ലാറ്റിൽ വച്ച് വനിതാ സുഹൃത്തുക്കളും അവരിൽ ഒരാളുടെ കാമുകനും ചേർന്ന് 17 വയസുള്ള തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് മാവേലിക്കര സ്വദേശിനിയുടെ പരാതി. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലിചെയ്തിരുന്ന യുവതിയാണ് തന്റെ മകളെ പീഡിപ്പിച്ചവർക്ക് എതിരെ പരാതി നൽകിയിരിക്കുന്നത്. രണ്ടു വർഷം മുൻപ് താൻ ലൈംഗിക പീഡനത്തിന് ഇരയായെന്ന് ഏറെനാൾ നീണ്ട കൗൺസിലിങ്ങിന് ഒടുവിലാണ് പതിനേഴുകാരിയായ പെൺകുട്ടി വെളിപ്പെടുത്തിയത്. കുർളയിൽ യുവതിയും മകളും താമസിച്ചിരുന്ന ഫ്ലാറ്റിൽ വച്ചായിരുന്നു പീഡനം. ഇവിടെ ഇവരോടൊപ്പം മൂന്നു വർഷത്തോളമായി താമസിച്ചിരുന്ന സ്ത്രീയും പുറത്ത് നിന്ന് എത്തിയ അവരുടെ സുഹൃത്തായ മറ്റൊരു യുവതിയും മകൾക്ക് മദ്യം നൽകിയ ശേഷം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.