തിരുവനന്തപുരം: ലാൻഡറിനെ ചന്ദ്രനിലെത്തിച്ച ചന്ദ്രയാൻ 3 പേടകത്തെ തിരിച്ച് ഭൂമിക്ക് മുകളില്‍ കൊണ്ടുവന്ന് ലോകത്തെ ഞെട്ടിച്ച് ഐ.എസ്.ആര്‍.ഒ.
അടുത്തഘട്ടം ഭൂമിയില്‍ ഇറക്കലാണ്. അതും വിജയിച്ചാല്‍ കേവലം ഒരു പേടകത്തില്‍ ചന്ദ്രനില്‍ മനുഷ്യരെ കൊണ്ടുപോയി തിരിച്ചെത്തിക്കുന്ന സ്വപ്നത്തിന് ചിറകുവയ്ക്കും. പക്ഷേ, അതത്ര എളുപ്പമല്ലെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ബംഗളൂരുവിലെ യു.ആര്‍. റാവു സാറ്റലൈറ്റ് സെന്ററില്‍ നിന്നാണ് പേടകത്തിന്റെ (പ്രൊപ്പല്‍ഷൻ മൊഡ്യൂള്‍) മടക്കിക്കൊണ്ടു വരവ് സാദ്ധ്യമാക്കിയത്. ലാൻഡറിനെ ചന്ദ്രോപരിതലത്തില്‍ നിന്ന് എടുത്തുയര്‍ത്തി അല്‍പം ദൂരെമാറ്റി വീണ്ടും ഇറക്കിയ ഹോപ് പരീക്ഷണം നേരത്തേ വിജയിച്ചിരുന്നു. അതുപോലെ സങ്കീര്‍ണമായിരുന്നു ഇതും. നിലവില്‍ 1.5 ലക്ഷം കിലോമീറ്റര്‍ അകലെ ഭ്രമണപഥത്തിലാണ്.