നൂറിലധികം വെബ്സൈറ്റുകൾക്ക് പൂട്ടിട്ട് ഐടി മന്ത്രാലയം

Advertisement

ന്യൂഡല്‍ഹി. നൂറിലധികം വെബ്സൈറ്റുകൾ നിരോധിച്ച് ഐടി മന്ത്രാലയം.നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന നിക്ഷേപക വെബ്സൈറ്റുകളും പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന വെബ്സൈറ്റുകളും ആണ് നിരോധിച്ചത്.കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാർശയെ തുടർന്നാണ് നടപടി.

ആസൂത്രിത കുറ്റകൃത്യങ്ങൾക്ക് ഇടമാകുന്നതും ഓൺലൈൻ ജോലി വാഗ്ദാനങ്ങൾ ചെയ്തു തട്ടിപ്പ് നടത്തുന്നതുമായ വെബ്സൈറ്റുകൾക്കാണ് കേന്ദ്ര ഐടി മന്ത്രാലയം കൂച്ച് വിലങ്ങിട്ടത്.കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ വരുന്ന നാഷണൽ സൈബർ ക്രൈം അനലിറ്റിക്സ് വിഭാഗം കഴിഞ്ഞ ആഴ്ച വെബ്സൈറ്റുകളിലെ ക്രമക്കേട് കണ്ടെത്തുകയും ബന്ധപ്പെട്ട ശുപാർശ ഐടി മന്ത്രാലയത്തിന് നൽകുകയും ചെയ്തു.ഐടി ആക്ട് പ്രകാരമാണ് വെബ്സൈറ്റുകൾ നിരോധിച്ചത്.

ഈ വെബ്സൈറ്റുകൾ വഴി അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങൾ ഭൂരിഭാഗവും വിദേശത്തിരുന്നാണ് പ്രവർത്തിച്ചിരുന്നത്.വെബ്സൈറ്റുകൾ വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടാണ് നടത്തിയതെന്നും നാഷണൽ സൈബർ ക്രൈം കണ്ടെത്തി.നാഷണൽ സൈബർ കൈ റിപ്പോർട്ടിംഗ് പോർട്ടൽ വഴി നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് സൈബർ ക്രൈം ഡിപ്പാർട്ട്മെൻറ് വെബ്സൈറ്റുകൾ സൂക്ഷ്മമായി പരിശോധിക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയതും. ഇത്തരം നിയമവിരുദ്ധ വെബ്സൈറ്റുകൾ തീവ്രവാദത്തിന് വരെ ധനസഹായം നൽകുന്നതിൽ പങ്ക് വഹിക്കുന്നുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തൽ.