ആവേശത്തില്‍ തലവഴി ഒഴിച്ച ഗോമൂത്രം കഴുകി വെടിപ്പാക്കി സെന്തില്‍കുമാര്‍

Advertisement

ന്യൂഡെല്‍ഹി. ഡിഎംകെ എംപിയുടെ വിവാദ ഗോമൂത്ര പരാമർശത്തിൽ ലോക് സഭയിൽ ബഹളം. ഭരണപക്ഷ പ്രതിഷേധത്തിൽ ചോദ്യോത്തര വേള തടസ്സപ്പെട്ടു. സെന്തിൽ കുമാർ എം പി വിവാദ പരാമർശം പിൻവലിച്ചു.ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട് ബില്ലുകളുടെ ചർച്ചകൾക്ക് ആഭ്യന്തര മന്ത്രി അമിത് ഷ ഇന്ന് ലോക് സഭയിൽ മറുപടി പറയും.

പാർലമെന്റ് ശീതകാല സമ്മേളനത്തിന്റെ മൂന്നാം ദിവസം ലോക്സഭ നടപടികൾ ആരംഭിച്ചതിന് പിന്നാലെ തന്നെ, വിവാദ ഗോമൂത്ര പരാമർശത്തിൽ ഡിഎംകെഎംപി സെന്തിൽ കുമാർ മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ അംഗങ്ങൾ ബഹളം ഉയർത്തി.

ചോദ്യോത്തര വേളയ്ക്കിടെ ഡിഎംകെ സഭാ കക്ഷി നേതാവ് ടി ആർ ബാലു സംസാരിക്കാൻ എഴുന്നേറ്റപ്പോൾ ഭരണപക്ഷം തടസ്സപ്പെടുത്തി.ടി ആർ ബാലു മാപ്പു പറയണമെന്ന് ഭരണകക്ഷി അംഗങ്ങൾ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം ഖേദപ്രകടനം നടത്തിയ സെന്തിൽ കുമാർ, തന്റെ പരാമർശം പിൻവലിക്കുന്നതായി അറിയിച്ചു, ഹിന്ദി ഹൃദയ ഭൂമി സംസ്ഥാനങ്ങളെ കുറിച്ചുള്ള പരാമർശം അശ്രദ്ധമായിരുന്നു എന്നും സെന്തിൽ കുമാർ വിശദീകരിച്ചു.

ഖത്തറിൽ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട തടവിൽ കഴിയുന്ന മലയാളി അടക്കമുള്ള 8 ഇന്ത്യൻ മുൻ നാവികരുടെ മോചനം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗം മനീഷ് തിവാരി ലോക്സഭയിൽ നൽകിയ നോട്ടീസ് തള്ളി.
ജമ്മു കാശ്മീർ സംവരണ ഭേദഗതി ബിൽ, ജമ്മുകശ്മീർ പുനസംഘടന ഭേദഗതി ബിൽ എന്നിവയിൽ ചർച്ച തുടരുന്നു.

ചർച്ചകൾക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ലോകസഭയിൽ മറുപടി പറയും.രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ഹ്രസ്വ ചർച്ച രാജ്യസഭയിൽ തുടരുകയാണ്.

Advertisement