ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്നും കൊഴിഞ്ഞു പോയത് 13500ൽ അധികം എസ് സി /എസ്ടി / ഒബിസി വിദ്യാർത്ഥികൾ

Advertisement

ന്യൂ ഡെൽഹി : കേന്ദ്ര സർവകലാശാലകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി), മറ്റ് പിന്നോക്ക വിഭാഗങ്ങൾ (ഒബിസി) എന്നീ വിഭാഗങ്ങളിൽ നിന്നുള്ള 13,626 വിദ്യാർത്ഥികൾ പഠനം ഉപേക്ഷിച്ചതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ.

വിവിധ സ്ഥാപനങ്ങളിൽ നിന്ന് കൊഴിഞ്ഞുപോയ വിദ്യാർത്ഥികളുടെ കണക്ക് ഇങ്ങനെയാണ്: 4,596 ഒബിസി ഉദ്യോഗാർത്ഥികളും 2,424 എസ്‌സി, 2,622 എസ്ടി വിദ്യാർത്ഥികളും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേന്ദ്ര സർവകലാശാലകളിൽ നിന്ന് കൊഴിഞ്ഞുപോയി. 2,066 ഒബിസി ഉദ്യോഗാർത്ഥികളും 1,068 എസ്‌സി, 408 എസ്ടി വിദ്യാർത്ഥികളും ഐഐടികളിൽ നിന്ന് 163 ഒബിസി, 188 എസ്‌സി, 91 എസ്ടി വിഭാഗക്കാർ ഐഐഎമ്മുകളിൽ നിന്ന് പുറത്തായി.

Advertisement