ന്യൂഡെല്‍ഹി.ജമ്മുകശ്‌മീർ പുനഃസംഘടന ഭേദഗതി ബില്ലും, ജമ്മുകശ്‌മീർ സംവരണ ഭേദഗതി ബില്ലും ഇന്ന് രാജ്യ സഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കും. ബില്ലുകളിൽ ചർച്ചകൾ ഇന്ന് ആരംഭിക്കും.
രണ്ട് ബില്ലുകളിലും പ്രതിപക്ഷം ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു. ലോക് സഭയിൽ ബില്ലിലെ ചർച്ചകൾക്കുള്ള മറുപടി പ്രസംഗത്തിനിടെ, ജവഹർലാൽ നെഹ്‌റുവിനെതിരായി അമിത് ഷ നടത്തിയ പരാമർശം പ്രതിഷേധ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ജവഹർലാൽ നെഹ്റുവിന്റെ ചരിത്രപരമായ മണ്ടത്തരങ്ങളാണ് പാക് അധീനകശ്മീർ ഉണ്ടാകാൻ കാരണമായതെന്ന് അമിത് ഷാ വിമർശിച്ചിരുന്നു. മറുപടി പ്രസംഗം തടസ്സപ്പെടുത്തിയ പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.വിഷയത്തിൽ പ്രതിഷേധം ഇന്നും തുടരാൻ സാധ്യതയുണ്ട്.