തന്റെ പേരിനൊപ്പം ജി എന്ന് വിളിക്കുന്നതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദിയുടെ നിര്‍ദേശം. തന്നെ മോദിജി എന്നല്ല മോദി എന്ന് ഇനി മുതല്‍ വിളിച്ചാല്‍ മതിയെന്നാണ് ബിജെപി എംപിമാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കിയത്. പേരിനൊപ്പം ബഹുമാനത്തോടെ ജി ചേര്‍ത്തുള്ള വിശേഷം ഒഴിവാക്കാനാണ് മോദി ആവശ്യപ്പെട്ടത്. ജി ചേര്‍ത്ത് വിളിക്കുന്നത് ജനങ്ങളില്‍ നിന്ന് അകലമുണ്ടാക്കുന്നു. താന്‍ സാധാരണ പാര്‍ട്ടി പ്രവര്ത്തകന് മാത്രമാണെന്നും മോദി പറഞ്ഞു.