ചൈനയില്‍ പടരുന്ന ന്യൂമോണിയ; ഇന്ത്യയിലും സ്ഥിരീകരിച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Advertisement

ചൈനയില്‍ പടരുന്ന ന്യൂമോണിയ ഇന്ത്യയിലും സ്ഥിരീകരിച്ചിരിക്കുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ദില്ലി എയിംസില്‍ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നുവെന്നാണ് ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മൈകോപ്ലാസ്മ ന്യൂമോണിയ രാജ്യത്ത് സാധാരണയായി കാണാറുള്ളതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.
നിരീക്ഷണത്തിന്റെ ഭാഗമായി സാമ്പിള്‍ ശേഖരിച്ചതില്‍ ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലായെന്നും ചൈനയിലെ രോഗ വ്യാപനവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും മന്ത്രാലയം അറിയിച്ചു.