പുഷ്പ സിനിമയിലെ അല്ലു അര്‍ജുന്റെ ഒപ്പം അഭിനയിച്ച സഹനടന്‍ കാമുകിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. നടന് ജഗദീഷ് പ്രതാപ് ബണ്ടാരി ആണ് അറസ്റ്റിലായത്. യുവതിയുമായി ലിവിംഗ് ടുഗെതറിലായിരുന്നു നടന്. ആത്മഹത്യ പ്രേരണ, പീഡനം തുടങ്ങിയ വകുപ്പുകള്‍ നടനെതിരെ ചുമത്തിയിട്ടുണ്ട്. യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു. പുഷ്പയില്‍ കേശവ എന്ന അല്ലുവിന്റെ സഹായിയുടെ റോളാണ് നടന് അഭിനയിച്ചത്.
നവംബര്‍ 29നാണ് യുവതി വീട്ടില്‍ ജീവനൊടുക്കിയത്. പിന്നാലെ പിതാവ് പോലീസിനെ സമീപിക്കുകയായിരുന്നു. ജഗദീഷിന്റെ നിരന്തരമായ പീഡനത്തെയും ഭീഷണിയെയും തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു പിതാവിന്റെ പാരാതി. യുവതിയുടെ ഫോണടക്കം പരിശോധിച്ച പോലീസ് നടനെതിരെ തെളിവുകള്‍ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.