ഐസോള്‍. മിസോറമിൽ സെഡ്.പി.എം നേതാവ് ലാൽദുഹോമ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. മന്ത്രിമാരുംഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്.സർക്കാർ രൂപവത്കരിക്കുന്നതിന് അവകാശവാദമുന്നയിച്ച് ലാൽദുഹോമ കഴിഞ്ഞ ദിവസം ഗവർണർ ഹരിബാബു കമ്പംപതിയെ കണ്ടുസംസ്ഥാനത്തെ 40ൽ 27 സീറ്റ് നേടിയാണ് ഇസെഡ്.പി.എം അധികാരത്തിലേക്ക് എത്തിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കോൺഗ്രസും എം എൻ എഫും അല്ലാത്ത ഒരു പാർട്ടി ഭരണം പിടിക്കുന്നത്.മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ ആയിരുന്നു മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ ലാൽദുഹോമ.
Home News Breaking News മിസോറമിൽ സെഡ്പിഎം നേതാവ് ലാൽദുഹോമ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും