ന്യൂഡെല്‍ഹി.തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ് ത്രക്ക് ഇന്ന് നിർണ്ണായകം. മഹുവക്കെതിരായ പാർലമെന്റ് എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. എത്തിക്സ്സ് കമ്മറ്റി സ്പീക്കർ ഓം ബിർളക്ക് സമർപ്പിച്ചറിപ്പോർട്ടാണ് സഭയിൽ ചർച്ചക്ക് വരുക. ചോദ്യം കോഴ ആരോപണത്തിൽ മഹുവ മൊയ്ത്ര ക്ക് ഗുരുതരമായ പിഴവ് സംഭവിച്ചു എന്നും മാഹുവയെ അയോഗ്യ ആക്കണമെന്നുമാണ് റിപ്പോർട്ടിലെ ശുപാർശ. റിപ്പോർട്ട് ലോക്സഭയിൽ ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.ഇന്ന് സഭയിൽ നിർബന്ധമായും ഹാജരാകാൻ നിർദേശിച്ച് പാർട്ടി എംപിമാർക്ക് ബിജെപി വിപ്പ് നൽകിയിട്ടുണ്ട്. റിപ്പോർട്ട് സഭ പാസാക്കിയാൽ ഉടൻ മധുവ അയോഗ്യയാകും.ജമ്മുകശ്‌മീർ പുനഃസംഘടന ഭേദഗതി ബില്ലും, ജമ്മുകശ്‌മീർ സംവരണ ഭേദഗതി ബില്ലും ഇന്ന് രാജ്യ സഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ അവതരിപ്പിക്കും.