ന്യൂഡെല്‍ഹി.മണിപ്പൂർ സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻനോട്ടീസ്. തെങ്നൗപാൽ ജില്ലയിൽ 13 പേർ കൊല്ലപ്പെട്ട സംഘർഷത്തിന്റെ പേരിലാണ് നോട്ടീസ്.
2023 ഡിസംബർ 4 നാണ് സംഘർഷം ഉണ്ടായത്. മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പോലീസിന്റെയും സൈനിയുടെയും ഭാഗത്ത് വീഴ്ച സംഭവിച്ചു. ചീഫ് സെക്രട്ടറിക്കും ഡിജിപി ക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. എഫ്ഐആർ വിവരങ്ങളും സംഘർഷം തടയാൻ സ്വീകരിച്ച നടപടികളും അറിയിക്കാൻ നിർദ്ദേശം. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദ്ദേശം. സ്വമേധയാ ആണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ.