ന്യൂഡെല്‍ഹി.ഭീകരാക്രമണ പദ്ധതി തകർക്കാൻ എൻ ഐ എ യുടെ രാജ്യവ്യാപക റെയ്ഡ്. മഹാരാഷ്ട്ര യിലും കർണാടകയിലുമായി 44 ഇടങ്ങളിൽ നടന്ന റെയ്ഡിൽ 13 പേർ അറസ്റ്റിൽ. നിരവധി രേഖകൾ പിടികൂടിയതായും എൻ ഐ എ കേന്ദ്രങ്ങൾ.
രാജ്യവ്യാപകമായി ഐ.എസ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി വിവരം ലഭിച്ചതിനെ തുടർന്നാണ്
കർണാടകയിലും മഹാരാഷ്ട്രയിലും എൻ.ഐ.എ റെയ്ഡ് നടത്തിയത്.റെ യ്ഡിൽ താനെയിൽ നിന്നും 13 പേരെ എൻഐ എ അറസ്റ്റ് ചെയ്തു.
താനെ, പുണെ, മിറ ഭയന്ദർ എന്നിവയടക്കം മഹാരാഷ്ട്രയിലെ 40 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.കർണാടകയിലെ മൂന്നിടങ്ങളിലും റെയ്ഡ് നടന്നു.മഹാരാഷ്ട്ര, കർണാടക പൊലീസുമായി സഹകരിച്ചായിരുന്നു പൊലീസ് പരിശോധന.
അൽഖാഇദയുമായും ഐ.എസുമായും ബന്ധമുള്ളവർ യുവാക്കളെ റിക്രൂട്ട്രൂ ചെയ്തു ഭീകര സംഘടന രൂപീകരിച്ചിട്ടുണ്ടെന്നും, ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയതായും എന്നെയൊക്കെ വിവരം ലഭിച്ചിരുന്നു.
കഴിഞ്ഞ മാസം സമാനമായ കേസിൽ താനെയിൽ ഏഴുപേർക്കെതിരെ എൻ.ഐ.എ കേസെടുത്തിരുന്നു