ന്യൂ ഡെൽഹി. സി പി എമ്മിന്റെ രണ്ട് ദിവസത്തെ പോളിറ്റ് ബ്യുറോ യോഗം ഡൽഹിയിൽ ആരംഭിച്ചു. നിയമ സഭ തെരഞ്ഞെടുപ്പുകളുടെ വിലയിരുത്തൽ, ലോകസഭ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പ് എന്നിവയാണ് യോഗത്തിന്റ പ്രധാന അജണ്ട. ഇന്ത്യ സംഖ്യത്തിന്റെ പുരോഗതിയും യോഗത്തിൽ വിലയിരുത്തും. കോൺഗ്രസ്സിനെതിരെ യോഗത്തിൽ കടുത്ത വിമർശനങ്ങൾ ഉയർന്നു വരാൻ സാധ്യത ഉണ്ട്. രാജസ്ഥാനിൽ കോണ്ഗ്രസ് സഖ്യ ചർച്ചകൾക്ക് പോലും ക്ഷണിച്ചില്ല എന്നതിനൊപ്പം സി പിഎം സ്ഥാനാർത്ഥികൾക്കെതിരെ ബിജെപി ക്ക് വോട്ടു മറിച്ചു എന്നും സംസ്ഥാന നേതൃത്വത്തിന് ആക്ഷേപം ഉണ്ട്. പി ബി യോഗം
കോൺഗ്രസിന്റ തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യുമെന്നും,
ബിജെപി ക്കെതിരെ ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും, സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.