മഹുവ മൊയ്‌ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയ നടപടി,പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ഇന്ന്

Advertisement

മഹുവ മൊയ്‌ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികൾ ഇന്ന് പ്രതിഷേധിക്കും.മഹുവയെ പുറത്താക്കിയ നടപടിയിൽ ഭരണഘടനപരമായ പിഴവുണ്ടെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. പാർലമെന്റ് ആരംഭിക്കുമ്പോൾ ഈ വിഷയം ഉയർത്തി പ്രതിപക്ഷം പ്രതിഷേധം ഉയർത്താനാണ് തീരുമാനം. ഹമാസ് നിരോധനം സംബന്ധിച്ച് കെ സുധാകരൻ എംപി ക്ക് നൽകിയ മറുപടി വിവാദമായ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്ന് പാർലമെന്റിൽ പ്രസ്താവന നടത്തും.

മീനാക്ഷി ലേഖിയുടെ പേരിൽ കെ സുധാകരന് കിട്ടിയ മറുപടി തന്റേതായിരുന്നു എന്ന് വി മുരളീധരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. താൻ നൽകാത്ത മറുപടി തന്റെ പേരിൽ വന്നതിനെതിരെ മീനാക്ഷി ലേഖി കടുത്ത പ്രതിഷേധം രേഖപെപടുത്തിയിരുന്നു.അതേസമയം കോൺഗ്രസ് എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുത്ത സംഭവത്തിൽ ബിജെപി ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ ഇന്ന് പ്രതിഷേധിക്കും.

Advertisement