ന്യൂഡെല്‍ഹി.ജമ്മുകാശ്മീരിന് പരമാധികാരമില്ല,പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടി സുപ്രിംകോടതി ശരിവച്ചു. ജമ്മു കശ്മീർ പ്രശ്നത്തിലെ സുപ്രിം കോടതി വിധി കേന്ദ്രസര്‍ക്കാരിന് ആശ്വാസമായി.
ജമ്മു കാശ്മീറിന്റ ഭരണഘടന ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിലാണ് . ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമെന്ന് സുപ്രിം കോടതി പറഞ്ഞു. അനുച്ഛേദം 370 താൽക്കാലികം. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുമ്പ് ഭരണഘടനാ അസംബ്ലിയുടെ ശുപാർശ ആവശ്യമില്ല. അനുചേദം 370 റദ്ദാക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. യുദ്ധ സാഹചര്യങ്ങളെ തുടർന്നാണ് അനുച്ഛേദം 370 ഏർപ്പെടുത്തിയത്. അനുചേദം 370 ജമ്മുകശ്മീരിന്റെ സംയോജനത്തിനാണ് വിഘടനത്തിനല്ല. ഇന്ത്യയിൽ ചേർന്ന ജമ്മു കാശ്മീരിന് സ്വന്തമായ പരമാധികാരം ഇല്ല. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി പുനഃസംഘടിപ്പിക്കുന്നതിലേക്ക് കടക്കേണ്ടതില്ല എന്ന് കോടതി വ്യക്തമാക്കി.ലഡാക്കിന് കേന്ദ്രഭരണപ്രദേശമാക്കിയ നടപടി അംഗീകരിച്ചു.
ആർട്ടിക്കിൾ 356 പ്രകാരം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് ശേഷം ഉപയോഗിക്കേണ്ട അധികാരങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടെന്ന് സുപ്രീംകോടതി. സംസ്ഥാനത്തിന് വേണ്ടി കേന്ദ്രം എടുക്കുന്ന എല്ലാ തീരുമാനങ്ങളും നിയമപരമായ ചോദ്യം ചെയ്യാൻ ആകില്ല.അത് അരാജകത്വത്തിലേക്ക് നയിക്കും. ഹർജിക്കാരുടെ വാദങ്ങൾ സുപ്രിം കോടതി തള്ളി
രാഷ്‌ട്രപതി ഭരണത്തിൽ കേന്ദ്രത്തിന് ഒരു സംസ്ഥാന സർക്കാരിന്റെ അധികാരം വിനിയോഗിക്കാം.
പാർലമെന്റിനോ പ്രസിഡന്റിനോ സംസ്ഥാനത്തിന്റെ നിയമനിർമ്മാണ അധികാരം വിനിയോഗിക്കാവുന്നതാണ്. കേന്ദ്ര സർക്കാരിന്റെ എല്ലാ നീക്കങ്ങളും ചോദ്യം ചെയ്യാൻ ആകില്ല.ഇന്ത്യയുമായുള്ള ബന്ധം നിർവചിക്കാൻ മാത്രമായിരുന്നു ജമ്മു കാശ്മീരിന്റ ഭരണഘടന.ജമ്മു കാശ്മീരിന് ആഭ്യന്തര പരമാധികാരവും ഇല്ലായിരുന്നു.
2019 ലെ കേന്ദ്ര സർക്കാർ നടപടി സുപ്രിം കോടതി ശരിവച്ചു. ഇന്ത്യയിൽ ചേർന്ന ജമ്മു കാശ്മീരിന് സ്വന്തമായ പരമാധികാരം ഇല്ല.നയപരമായ തീരുമാനത്തിൽ ഇടപെടാൻ ആകില്ല
അസാധാരണമായ സാഹചര്യത്തിലല്ലാതെ ആർട്ടിക്കിൾ 370 റദ്ദാക്കിയ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ അപ്പീൽ അനുവദിക്കാൻ കഴിയില്ല.370 അസാധുവാക്കൽ ദുരുപയോഗം ചെയ്യലല്ല, അധികാരം പ്രയോഗിക്കൽ.
ജമ്മുകശ്മർ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 30ന് 2024ന് അകം നടത്തണമെന്ന് സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. സംസ്ഥാന പദവി എത്രയും വേഗം പുനസ്ഥാപിക്കണം. നടപടികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം.ജമ്മു കശ്മീർ സംസ്ഥാന പദവി നൽകുമെന്ന കേന്ദ്രനിലപാടിന്റ പശ്ചാത്തലത്തിൽ
സമൂഹ മാധ്യമ ഉപഭോക്താക്കൾക്ക് ജമ്മു കശ്മീർ സൈബർ പോലീസ് മുന്നറിയിപ്പ് നൽകി. ഉത്തരവാദിത്തത്തോടെ പെരുമാറണം
ഒമർ അബ്‌ദുള്ളയും വീട്ടു തടങ്കലിൽ എന്ന് റിപ്പോർട്ട്. നേതാക്കൾ വീട്ടു തടങ്കലിൽ എന്ന ആരോപണം നിഷേധിച്ച് ലെഫ്റ്റ് നെന്റ് ഗവർണർ മനോജ് സിൻഹ